Breaking News

പ്രവാസികൾക്ക് സാന്ത്വനമായി ഇന്ത്യൻ സോഷ്യൽ ഫോറം

ദമ്മാം: നാട്ടിലേക്ക് മടങ്ങാൻ യാത്രാനുമതി ലഭിച്ചിട്ടും, വിമാന ടിക്കറ്റെടുക്കാൻ സാമ്പത്തികമായി പ്രയാസം നേരിടുന്ന പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള ഘടകം.

കോവിഡ് പ്രതിസന്ധി മൂലം നിരവധി പ്രവാസികളാണ്  ടിക്കറ്റെടുക്കാൻ പണമില്ലാതെ സൌദിയിൽ തുടരുന്നത്. ഇത്തരത്തിൽ സാമ്പത്തിക ഞെരുക്കം നേരിടുന്ന, അർഹരായ പ്രവാസികൾക്കാണ് സൌജന്യ ടിക്കറ്റുകൾ ഫോറം നൽകുന്നത്.

മുൻഗണനാ ക്രമത്തിലാണ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. 

സഹായം ആവശ്യമുള്ളവർ ഫോറം ഒരുക്കിയ  ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയേണ്ടതാണ്.കൂടുതൽ വിവരങ്ങൾക് ഭാരവാഹികളായ നമീർ ചെറുവാടി (054 765 32 34 ) , അബ്ദുസ്സലാം മാസ്റ്റർ (059 245 4507 ) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

രജിസ്‌ട്രേഷൻ ലിങ്ക് :

No comments