ഭക്ഷ്യകിറ്റും മാസ്‌കും വിതരണം ചെയ്തു
പാമ്പുരുത്തി:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാമ്പുരുത്തിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റും, മാസ്‌ക്കും സോപ്പും വിതരണം ചെയ്തു. പ്രദേശത്തെ 280 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും , വാഷബിള്‍, അണ്‍-വാഷബിള്‍ മാസ്‌കുകളും,വൈറസ് പ്രതിരോധ സോപ്പുകളുമാണ് വിതരണം ചെയ്തത്.
ഡ്രോപ്‌സ് ചെയര്‍മാന്‍ സിദ്ദീഖ് പാറേത്ത് കണ്‍വീനര്‍ കെ പി മുസ്തഫയ്ക്കു കൈമാറി വിതരണോദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം അബൂബക്കറിനു അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, വൈസ് ചെയര്‍മാന്‍ മുസ്തഫ പാറേത്ത്, വര്‍ക്കിങ് സെക്രട്ടറി സിദ്ധീഖ് പാലങ്ങാട്ട്, ഖജാഞ്ചി ഷൗക്കത്തലി പാലങ്ങാട്ട്, അംഗങ്ങളായ കെ പി ഇബ്രാഹീം മാസ്റ്റര്‍, കെ പി ഫൈസല്‍, എം റാസിഖ്, ഫൈസല്‍ പാറേത്ത്, എ ഷിജു, വി ടി മുസ്തഫ ആദം, എം അസ് ലം, വി കെ ശമീം, എം ഷൗക്കത്തലി, ഡ്രോപ്‌സ് ജൂനിയര്‍ വിങ് അംഗങ്ങളായ വി ടി സഹീര്‍, വി കെ മുനീസ്, പി ജാസിം, പി ഫയാസ്, വി ടി ആരിഫ്, വി കെ അജ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാമ്പുരുത്തി മേഖലയിൽ നിരവധി സന്നദ്ധപ്രവർത്തനങ്ങളും ഡ്രോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. രണ്ടാഴ്ച മുമ്പ് കാറ്റിലും മഴയിലും മൂന്നു ദിവസം വൈദ്യുതി നിലച്ചപ്പോള്‍ പാമ്പുരുത്തിയിലെ എല്ലാ വീടുകളിലും വാഹനത്തില്‍ ജനറേറ്റര്‍ ഘടിപ്പിച്ച് ടാങ്കുകളില്‍ വെള്ളം നിറയ്ക്കാനും വൈദ്യുതോപകരണങ്ങളും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിപ്പിക്കാനും സൗജന്യമായി സൗകര്യം ചെയ്തുനല്‍കിയിരുന്നു.

No comments