Breaking News

ഇന്ത്യയിലെത്തിയ 6 പേർക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്ഥാനത്ത് അതീവജാഗ്രത


ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ചു. രോഗികളില്‍ മൂന്നുപേര്‍ ബെംഗളൂരുവിലാണ്​. രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പുനെയിലുമാണ്. ഇവരെ ക്വാറന്റീന്‍ ചെയ്തു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുമെന്നും കനത്ത ജാഗ്രത വേണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിച്ചു.

ഡിസംബര്‍ 23നും 25നും ഇടയില്‍ 33,000 ഓളം പേരാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. ഇവരില്‍ 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആറ് പേർക്കാണ് ജനിതകമാറ്റം സംഭവിച്ച കോവിഡ്‌ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കിയതായും അധികൃതർ അറിയിച്ചു.

അതെ സമയം, കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ കോവിഡ് ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

No comments