കൊലപാതക കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: കാസർകോട് കുമ്പളയില്‍ യുവാവിനെ വെട്ടികൊന്ന കേസിലെ പ്രതിയുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നായ്ക്കാപ്പിലെ ഹരീഷിനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ സുഹൃത്തുക്കളായ കുമ്പള കൃഷ്ണ നഗര്‍ സ്വദേശി റോഷന്‍ (18), മണികണ്ഠന്‍ (19) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്‍ക്വസ്റ്റിന് ശേഷം കൊവിഡ് പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് ഓയില്‍ മില്‍ തൊഴിലാളിയായ നായ്ക്കാപ്പിലെ ഹരീഷ് വെട്ടേറ്റ് മരിച്ചത്. സംഭവ സമയം പ്രതിക്കൊപ്പം റോഷനും മണിയും ഉണ്ടായിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments