Breaking News

നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു

 

തൊടുപുഴ: ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.

ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം തൊടുപുഴയിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ടാണ് അപകടമെന്നാണ് വിവരം. ആഴമുള്ള കയത്തില്‍പ്പെട്ട അനിലിനെ കണ്ടെത്തിയ ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലാണ്.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശേഷം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായും പ്രോഗ്രാമുകളിലൂടെയും സജീവമായിരുന്നു അനില്‍ നെടുമങ്ങാട്. പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം എന്നീ സിനിമകളിൽ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്.



No comments