Breaking News

പരോളിലിറങ്ങിയ പ്രതി മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

Google Image 
മഹാരാഷ്ട്ര: റായിഗഡിൽ  പീഡനക്കേസില്‍ പരോളിലിറങ്ങിയ പ്രതി 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. പെന്‍ മേഖലയിലെ ആദിവാസി കോളനിയില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നത്. പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആദേശ് പാട്ടീല്‍ എന്ന യുവാവിനെ പത്ത് ദിവസം മുന്‍പാണ് പരോളില്‍ അയച്ചത്.

ഡിസംബര്‍ 30 പുലര്‍ച്ചെയാണ് സംഭവം. പെന്നിലെ പാഡ ബഡഗോണ്‍ മേഖലയിലെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. പീഡിപ്പിച്ച ശേഷം കുഞ്ഞിന്‍റെ മൃതദേഹം വീടിന് പിന്നില്‍ കൊണ്ടുവന്ന് ഇടുന്നതിനിടെ ആദേശ് പാട്ടീലിനെ കുഞ്ഞിന്‍റെ മുത്തശ്ശി കാണുകയായിരുന്നു.

No comments