Breaking News

ഫാസ്ടാഗ് സമയപരിധി നീട്ടി

Google Image 
ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് സമയ പരിധി നീട്ടിയത്. നേരത്തെ ജനുവരി ഒന്നുമുതൽ ഫാസ്ടാഗ് നിർബന്ധമാക്കും എന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത് .രാജ്യത്ത് 100 ശതമാനം പണരഹിത ടോൾ കളക്ഷൻ ഉറപ്പാക്കുന്നതിനായാണ് ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.


ഫാസ്​ടാഗ്​ നിർബന്ധമാക്കുന്നതോടെ ടോൾ പ്ലാസകളിൽ ഒരു ലൈനിലൂടെ മാത്രമേ പണം നൽകി കടന്നു പോകാൻ സാധിക്കു. ഫാസ്‌ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളിലും ഇരട്ടി തുക ഈടാക്കും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ അതത് ടോൾ പ്ലാസകളിൽനിന്ന് ഫാസ്‌ടാഗ് എടുക്കേണ്ടിയും വന്നേക്കും. എങ്കിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ.

അതെ സമയം, 2021 ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് തേഡ് പാർട്ട് ഇൻഷുറൻസ് അനുവദിക്കുന്നതിന് ഫാസ്ടാഗ്  നിർബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്റ്റാഗ് വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ ഇൻഷുറൻസ് ഫോമിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

No comments