Breaking News

കോവിഡ് വാക്‌സിൻ; ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറൺ

Google Image 
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്താൻ തീരുമാനം. സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും 2021 ജനുവരി രണ്ട് മുതൽ കൊവിഡ് വാക്‌സിന്‍റെ ഡ്രൈ റൺ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വാക്സിന്‍റെ ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും ഡ്രൈ റണ്ണിന് തയ്യാറാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


അതെ സമയം, പുതുവർഷത്തിൽ വാക്സിൻ വരുമെന്ന സൂചനകളും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നു. മൂന്ന് വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്ന കാര്യം ചർച്ച ചെയ്യാൻ നാളെ വിദഗ്ധസമിതി യോഗം ചേരും.

No comments