Happy New Year 2021നെ വരവേറ്റ് ലോകം; ആദ്യമെത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസിലാന്റിലും
പുത്തൻ പ്രതീക്ഷയുടെ ആരവങ്ങളോടെ ലോകം 2021നെ വരവേറ്റു. പുതുവർഷം ആദ്യം എത്തിയത് പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളില്‍. അതിന് തൊട്ട് പിന്നാലെ ന്യൂസിലെന്‍ഡിലും 2021 പിറന്നു. ആയിരക്കണക്കിന് ആളുകളാണ് 2021നെ വരവേല്‍ക്കാനെത്തിയത്.
ന്യൂസിലെന്‍ഡിന് ശേഷം ഓസ്‌ട്രേലിയയിലാണ് ഇനി പുതുവര്‍ഷം പിറക്കുക. പിന്നെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ 2021ന്റെ പുലരിയെത്തും. അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൈലാന്‍ഡ് ദ്വീപ് എന്നിവടങ്ങളിലാണ് പുതുവര്‍ഷം അവസാനം എത്തുക. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
No comments