Breaking News

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകൾ മേയ് നാലിന് മേയ് തുടങ്ങും. മേയ് പത്തിനകം പൂര്‍ത്തിയാക്കും. ജൂലൈയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ചിലാണ്.


പരീക്ഷ തിയതികളുടെ പൂർണ രൂപം സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാണ്. cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ ‘റീസന്റ് അനൗൺസ്‌മെന്റ്‌സ്’ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ഏത് ക്ലാസ് എന്നത് സെലക്ട് ചെയ്താൽ ഡേറ്റ് ഷീറ്റ് ലഭിക്കുന്നതാണ്.

No comments