Breaking News

വാക്‌സിൻ പ്രതീക്ഷയിൽ രാജ്യം; കേരളത്തിൽ നാല് ജില്ലകളിൽ ഡ്രൈ റൺ

Facebook Image
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍.നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഡ്രൈ റൺ നടത്തുന്നത്.


അതേസമയം കോവിഡ് വാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് സമിതിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. 

No comments