Breaking News

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക്‌ കർശനനിയന്ത്രണം; ആഘോഷങ്ങൾ രാത്രി 10ന് മുൻപ് അവസാനിപ്പിക്കണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക്‌ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  പൊതുസ്ഥലത്ത് കൂട്ടം കൂടാൻ പാടില്ല.  ആഘോഷങ്ങൾ നാളെ രാത്രി 10 മണിക്ക് അവസാനിപ്പിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളൂ.

മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.


കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് 6 മണി  വരെ മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു. ഏഴ് മണിക്ക് മുമ്പായി സന്ദര്‍ശകര്‍ പിരിഞ്ഞു പോകണം.

No comments