Breaking News

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം നാളെ കൂടി മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതി നാളെ. ജനുവരി 20 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന്  ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. പേര് ചേർക്കുന്നതിനുള്ള അവസാന തിയ്യതിയായ ഡിസംബർ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ വെച്ച് സപ്ലിമെന്ററി ലിസ്റ്റുണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പ്രസിദ്ധീകരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി വേണമെന്നതിൽ തീരുമാനമായിട്ടില്ല. കൊവിഡ് പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരുത്തലുകള്‍ക്കുമായി www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്

No comments