തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ.ഡി.എഫ്
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ലിൻഡ ജയിംസ് പരാജയപ്പെട്ടു. ബിനോയ് കുര്യന് 18524 വോട്ടും ലിൻഡ ജയിംസിന് 11650 വോട്ടും ബി.ജെ.പിയിലെ കെ.ജയപ്രകാശിന് 1329 വോട്ടുകളും ലഭിച്ചു. സ്ഥാനാർഥിയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ്. വിജയിച്ചതോടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്‍റെ അംഗസംഖ്യ 17 ആയി.
ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ.ഡി.എഫ് വിജയിച്ചു. ഡിവൈഎഫ്ഐ നേതാവായ രോഹിത് എം പിള്ളയാണ് ജയിച്ചത്. കൊല്ലം ജില്ലയിൽ പന്മന ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പറമ്പിമുക്കിലും പതിമൂന്നാം വാർഡായ ചോലയിലും ജയം യു.ഡി.എഫിനാണ്. പറമ്പി മുക്കിൽ യുഡിഎഫ് സ്ഥാനാർഥി നൗഫൽ 323 വോട്ടുകൾക്കും ചോലയിലെ സ്ഥാനാർത്ഥി അനിൽകുമാർ 70 വോട്ടുകൾക്കുമാണ് വിജയിച്ചത്.
കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയിൽ വാർഡിലും യു.ഡി.എഫ് വിജയിച്ചു. കോൺഗ്രസിലെ കെ.സി. വാസന്തിയുടെ ജയം 21 വോട്ടുകൾക്കാണ്. ഇതോടെ മാവൂരിൽ യുഡി എഫിന് ഭൂരിപക്ഷമായി. ആർ.എം.പി പിന്തുണയോടെയാണ് മാവൂരിൽ യുഡിഎഫ് നേരത്തെ ഭരണം പിടിച്ചത്.
No comments