കണ്ണൂരിൽ അമ്മയും മകളും മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ കുടിയാൻ മലയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പുലികുരുമ്പ പുല്ലംവനത്തെ കണ്ണാ മനോജിന്റെ ഭാര്യ സജിത(34), മകൾ നന്ദു(8) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
മകളെ കൊന്നതിനു ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിലെ കുളിമുറിയിൽ മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല.
No comments