Breaking News

വിദ്യാർത്ഥിയെ മർദിച്ച സംഭവം: സഹപാഠി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

Facebook Image 
കൊല്ലം: പേരൂർ കൽക്കുളത്തുകാവിൽ പത്താം ക്ലാസുകാരനെ ഒരു കൂട്ടം കുട്ടികൾ മർദിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ  പോലീസ് കേസെടുത്തു. ആക്രമണത്തിനിരയായ കുട്ടിയുടെ സഹാപാഠിയുൾപ്പെടെ അഞ്ച് പേരെയാണ് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. 

കളിയാക്കിയതു ചോദ്യം ചെയ്തതിനാണ് പ്രായപൂർത്തിയാകാത്തവർ കൂട്ടുകാരെ മർദിച്ചത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്. മ‍ർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. 

No comments