കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ
കണ്ണൂർ: എടക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. കമാനം പറമ്പ് രാജീവൻ (54), പവിത്രൻ (69) എന്നിവരെയാണ് എടക്കാട് പോലീസ് ഇൻസ്‌പെക്ടർ പികെ മണിയുടെ നേതൃത്വത്തിലുള്ള സംഗം അറസ്റ്റ് ചെയ്തത്.
ഒൻപതും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെയാണ് പ്രതികൾ പീഡിപ്പിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്ഐ വിനോദ് ആർപി ,എഎസ്ഐ മാത്യു , എസ് സി ഓപിമാരായ അംബിക മണി, ശാലി റൊസാരിയോ , എന്നവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
No comments