കൊല്ലത്ത് പിതാവ് 15കാരിയെ പീഡിപ്പിച്ചു: അറസ്റ്റ്
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ പിതാവും സഹോദരന്റെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി നിലവിൽ മൂന്ന് മാസം ഗർഭിണിയാണ്. കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്.
കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. മദ്യലഹരിയിലാണ് ഇയാൾ പലപ്പോഴും കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45കാരനെയും കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ 22കാരനെയും അറസ്റ്റ് ചെയ്തു.
No comments