ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി
തിരുവനന്തപുരം:കൊവിഡിനെത്തുടർന്ന് താല്‍ക്കാലികമായി വര്‍ദ്ധിപ്പിച്ച ടിക്കറ്റ് ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി. പുതുക്കിയ നിരക്കുകൾ വെള്ളിയാഴ്‌ച മുതല്‍ നിലവില്‍ വരും. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് താല്‍ക്കാലികമായി ടിക്കറ്റിൽ 30 ശതമാനം ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നോൺ എ.സി, ജൻറം ബസുകളില്‍ ആദ്യത്തെ അഞ്ചുകിലോമീറ്ററിന് കുറഞ്ഞ നിരക്ക് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 1.87 പൈസയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ കുറഞ്ഞ നിരക്ക് 26 രൂപയായി നിലനിര്‍ത്തി പിന്നീടുള്ള ഓരോ കിലോമീറ്ററിനും 61 പൈസ കുറച്ച് 1.26 പൈസയാക്കാനാണ് തീരുമാനിച്ചത്.
No comments