സൗദിക്ക് പിന്നാലെ കുവൈത്തിലേക്കും യാത്രാവിലക്ക്
കുവൈത്ത് സിറ്റി : കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഈമാസം 7 മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾക്കും, കുവൈത്തികളുടെ ഗാർഹിക ജോലിക്കാർക്കും മാത്രമാണ് ഇളവ്.
രാജ്യത്ത് എത്തുന്ന സ്വദേശികൾക്കും ഗാർഹിക ജോലിക്കാർക്കും ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റയിനും നിർബന്ധമാക്കിയിട്ടുണ്ട്. മുഴുവൻ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകൾക്കും ഇത് ബാധകമാണ്. എന്നാൽ, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും. ഫാർമസികൾക്കും, അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്കും ഇളവുണ്ടാകും. മുഴുവൻ ഒത്തുചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തി.
#Update: The Kuwaiti government has announced that it will suspend entry for non-Kuwaitis for 2 weeks with effect from Sunday 7 February 2021.
Posted by British Embassy, Kuwait on Wednesday, 3 February 2021
No comments