കോവിഡ് വ്യാപനം; ഒമാനിൽ കൂടുതൽ നിയന്ത്രണങ്ങൾ
മസ്കത്ത്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെത്തുന്ന എല്ലാവർക്കും ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി. തിങ്കളാഴ്ച പുലർച്ചെ മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെത്തുന്ന യാത്രക്കാര്‍ ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ രാജ്യത്തെത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരുടെ കൈവശം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുന്നതിനായി ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാണ്. ഇതിനായുള്ള ചെലവ് യാത്രക്കാര്‍ വഹിക്കണം.
അതേ സമയം, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വാണിജ്യ സ്ഥാപനങ്ങള്‍ രണ്ടാഴ്ചക്കാലം രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറുമണി വരെ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ എല്ലാ ബീച്ചുകളും പാര്‍ക്കുകളും ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്ചക്കാലം അടച്ചിടും.റസ്റ്റ് ഹൗസുകള്‍, ഫാമുകള്‍, വിന്റര്‍ ക്യാംപുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചേരലും വിലക്കിയിട്ടുണ്ട്.
ഫെബ്രുവരി 12 മുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, ജിംനേഷ്യം എന്നിവിടങ്ങളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം പാടുള്ളൂ.രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞു കിടക്കും.
No comments