വിമാനം തകർന്നുവീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 19 പേർ
ട്വിറ്റർ ചിത്രം
കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 19 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപടത്തിൽപ്പെട്ടത്.രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് നേപ്പാളി വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. പൊപോഖ്‌റക്ക് പുറപ്പെട്ട വിമാനത്തിൽ ജീവനക്കാരടക്കമാണ് 19 പേരാണുണ്ടായിരുന്നത്. ആഭ്യന്തര സര്‍വീസായതിനാല്‍ കുറച്ച് യാത്രക്കാര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.WATCH VIDEO
ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീഴുകയായിരുന്നെന്ന് സൗത്ത് ഏഷ്യ ടൈം റിപ്പോർട്ട് ചെയ്തു.അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. അപകടസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തില്‍ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
No comments