Video കരകവിഞ്ഞൊഴുകുന്ന പുഴയിൽ 'ഒഴുകി' കാട്ടാന
മലപ്പുറം: കരകവിഞ്ഞൊഴുകുന്ന പുഴയിൽ കുടുങ്ങി കാട്ടാന. കരുളായി പലങ്കര പാലത്തിനു താഴെ കരിമ്പുഴയിലാണ് സംഭവം.തീറ്റത്തേടി ജനവാസ മേഖലയിലെത്തിയ കാട്ടാന, പുഴയില്‍ വെള്ളം ഉയർന്നത്തോടെ കുടുങ്ങുകയായിരുന്നു.
വീഡിയോ കാണാം
കരുളായി വനത്തിൽ നിന്നും രാത്രിയിൽ കല്ലാംതോട് വഴി തീറ്റ തേടിയാണ് പിടിയാന താഴെ പാലങ്കര, ഓഴലകൽ ഭാഗത്തു എത്തിയത്. പുലർച്ചെയോടെ പുഴയിൽ വെള്ളം ഉയർന്നു.
പല തവണ പുഴ നീന്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെടുകയായിരുന്നു. അൽപനേരം ഒഴുക്കിൽ പെട്ടുപോയെങ്കിലും കാട്ടാന നീന്തി കരയ്ക്ക് കയറി.
വീഡിയോ കാണാം
No comments