Breaking News

സേവനം സന്നദ്ധം സമർപ്പണം; കൂടാളിയിൽ എസ്ഡിപിഐ ദുരന്തനിവാരണ സേന രൂപീകരിച്ചു


കാലവർഷക്കെടുതിയിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി നിലയുറപ്പിച്ച എസ്ഡിപിഐ കൂടാളി ബ്രാഞ്ച് ദുരന്തനിവാരണ സേനക്ക് രൂപം നല്‍കി. കഴിഞ്ഞ പ്രളയ കാലത്ത് സജീവമായി സേവന രംഗത്ത് മുൻപന്തിയിലുണ്ടായിരുന്ന പ്രവർത്തകർക്ക് പ്രത്യേക  പരിശീലനം നൽകിയാണ് പതിനേഴ് അംഗ റെസ്ക്യൂ ടീം രൂപീകരിച്ചത്.

കൂടാളി, കോയസ്സൻകുന്നു  പ്രദേശങ്ങളിൽ ശുചീകരണം നടത്തിയാണ് ആർജി ടീം അംഗങ്ങൾ തുടക്കം കുറിച്ചത്.അതേ സമയം, കോവിഡ് ഡെങ്കിപനി തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിലും ആർജി ടീം മുന്നിലുണ്ടാകുമെന്ന് എസ്ഡിപിഐ കൂടാളി ബ്രാഞ്ച് കമ്മിറ്റി  പറഞ്ഞു.


No comments