Breaking News

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി സർക്കാരുമായി കൈകോർക്കുന്നു



കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ കോവിഡ് സെന്ററാക്കാന്‍ ഹോട്ടല്‍ ഏറ്റെടുത്ത് ആസ്റ്റര്‍ മിംസ് ഗ്രൂപ്പ്. നിലവില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനാണ് കോവിഡ് ചികിത്സക്കായി പ്രത്യേകം ആശുപത്രി സജ്ജീകരിക്കുന്നതെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അഭ്യർത്ഥന മാനിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി മാനേജ്‌മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഭാവിയിൽ ആസ്റ്ററിന്റെ സഹകരണത്തോടെ ജില്ലയിലെ ഏതാനും ഹോട്ടൽ സമുച്ചയങ്ങൾ ഏറ്റെടുത്ത് കോവിഡ് സംശയിക്കുന്നവരെ പാർപ്പിക്കാനും ചികിൽസ നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ഇത്തരത്തിൽ ഒരാശയം മുന്നോട്ടുവച്ചത്. ഇക്കാര്യം ജില്ലാ ഭരണകൂടം ആസ്റ്റർ മാനേജ്‌മെന്റിനെ അറിയിക്കുകയും ധാരണയിൽ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചാലയിൽ പ്രവർത്തിക്കുന്ന മിംസ് ആശുപത്രിൽ കോവിഡ് കേസുമായി ബന്ധപ്പെട്ട യാതൊരു ചികിത്സയും ചാലയിലെ ആശുപത്രിയിൽ നൽകുന്നില്ല. സാധാരണ പോലെ തുടർന്നും മിംസ് ആശുപത്രിയുടെ സേവനം കോവിഡ് ഇതര രോഗികൾക്ക് ലഭ്യമാണെന്നും ആസ്റ്റർ മിംസ് സിഇഒ ഫർഹാൻ യാസീൻ വ്യക്തമാക്കി.

No comments