വിദ്യാർഥി വേട്ടയ്ക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ തെരുവ്
കണ്ണൂർ: പൗരത്വ സമരത്തിൽ പങ്കെടുത്ത വിദ്യാർഥി നേതാക്കളെയും , ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്ന ഡൽഹി - യു.പി പോലീസ് നടപടിക്കെതിരെ സോളിഡാരിറ്റി ജില്ലയുടെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ തെരുവ് നടത്തി. അലിഗഡ് വിദ്യാർഥി ഷർജിൽ ഉസ്മാനിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
പൗരത്വ സമരത്തെ അറസ്റ്റും കേസും കാണിച്ച് ഭയപ്പെടുത്താനാവില്ലെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് പി.ബി.എം ഫർമീസ് പ്രസ്താവനയിൽ പറഞ്ഞു. ലോക്ഡൗൺ മറവിൽ രാജ്യത്ത് വിദ്യാർഥി വേട്ട നടത്തി പൗരത്വ സമരത്തെ അടിച്ചമർത്താൻ അനുവദിക്കില്ല. മുസ്ലിം വിദ്യാർഥികളെയും നേതാക്കളെയും തിരഞ്ഞ് പിടിച്ച് വേട്ടയാടുന്ന യു.പി - ഡൽഹി പോലീസ് ശ്രമങ്ങൾക്കെതിരെ ജനാധിപത്യ സമരങ്ങൾ ശക്തിപ്പെടുത്തും. വിദ്യാർഥികളെയും ആക്ടിവിസ്റ്റുകളെയും ജാമ്യം പോലും നിഷേധിച്ച് ഭീകര നിയമം ചാർത്തി പീഡിപ്പിക്കുകയാണ്. അദ്ധേഹം പറഞ്ഞു. ഷർജിൽ ഉസ്മാനിയെ ദുരൂഹ രീതിയിൽ തട്ടികൊണ്ട് പോവുന്നത് പോലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാരെ ഭയപ്പെടുത്തിയും രേഖകൾ കൈമാറാതെയും ലാപ്ടോപ് കൈവശപ്പെടുത്തിയ പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തിയത്.
No comments