Breaking News

കലിതുളളി കടൽ; ആശങ്കയിൽ ജനങ്ങൾ; തീരം തകർത്ത് രൂക്ഷമായ കടലേറ്റം

ചിത്രം: അജിത് ശംഖുമുഖം
തിരുവനന്തപുരം:  ഏതു നിമിഷവും തിര തീരം കവരുമെന്ന ആശങ്കയിലാണ് ശംഖുമുഖത്തെ തീരനിവാസികൾ.  കഴിഞ്ഞ രണ്ട് ദിവസമായി ഈ തീരദേശം ഏതാണ്ട് മുഴുവനായും കനത്ത കടലേറ്റം മൂലം ദുരിതത്തിലാണ്. കോവിഡ് വ്യാപനത്തെത്തുടർന്നു മീൻപിടിത്തവും വിൽപനയും നിരോധിച്ചതിന് പിന്നാലെയാണു കടലാക്രമണം.

ചിത്രം: അജിത് ശംഖുമുഖം
വേലിയേറ്റം ശക്തി പ്രാപിച്ചതോടെ ദുരിതം ഇരട്ടിയായി.ശക്തമായ തിരയിൽ നിരവധി വീടുകൾ നിലംപതിച്ചു. ശംഖുമുഖം മുതൽ വലിയതുറ എഫ്സിഐ ഗോഡൗൺ വരെയുള്ള 200 ഓളം വീടുകൾ ഭീഷണിയിലായി.ശംഖുമുഖം തീരത്തിനും വിമാനത്താവളത്തിനുമിടയിലെ റോഡ് പാതിയും കാർന്നെടുത്ത് കടൽ.നൂറു മീറ്ററിലേറെ മണൽത്തീരവും ടൈൽ പാകിയ നടപ്പാതയും കരിങ്കൽക്കെട്ടിനു മുകളിൽ ഉറപ്പിച്ച ഇരിപ്പിടങ്ങളും പത്തിലേറെ മീറ്റർ റോഡും കടൽ വിഴുങ്ങി. 

ചിത്രം: അജിത് ശംഖുമുഖം

കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിൽ 30 വീടുകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു.തിരുവല്ലം പനത്തുറയിലും വേലിയേറ്റം ശക്തമാണ്. പ്രദേശത്തു വെള്ളം കയറി ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതെയായി. ക്രിട്ടിക്കൽ കണ്ടെയ്മെന്‍റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് കടലാക്രമണം.ഇത്തരമൊരു അവസ്ഥയില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.

ചിത്രം: അജിത് ശംഖുമുഖം

No comments