Breaking News

പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്


കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളേജ് പുതിയ കൊവിഡ് ക്ലസ്റ്ററായേക്കുമെന്ന് ആശങ്ക.ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് ഡോക്ടര്‍മാരടക്കം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.

ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെയും അടിയന്തര ശസ്ത്രക്രിയ വേണ്ടാത്തവരെയും ആശുപത്രിയില്‍ നിന്ന് മാറ്റും. മെഡിക്കല്‍ കോളജിലെത്തുന്ന സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കണ്ണൂർ മെഡിക്കല്‍ കോളജിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരിലും ചികിത്സയിലുള്ള രോഗികളിലും അടിയന്തരമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

No comments