അപകടഭീഷണി ഉയർത്തി മരങ്ങൾ; ഇടപെട്ട് കൂടാളി എസ്ഡിപിഐ റെസ്ക്യൂ ടീം
കൂടാളി: പുറവൂർ മസ്ജിദിനും സമീപമുളള വീടുകൾക്കും അപകടഭീഷണി ഉയർത്തി നിന്നിരുന്ന മരങ്ങൾ മുറിച്ച് മാറ്റി കൂടാളി എസ്ഡിപിഐ വോളണ്ടിയർമാർ. കാലവർഷത്തിൽ മരങ്ങൾ കടുപുഴകി വീണ് അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് റെസ്ക്യൂ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ അപകടഭീഷണിയുളളവ മുറിച്ച് നീക്കിയത് .
അതേ സമയം, കനത്ത കാറ്റിലും മഴയിലും കൂടാളിയിലും സമീപ പ്രദേശങ്ങളിലും വിശ്രമമില്ലാതെ സേവനം നടത്തുകയാണ് എസ്ഡിപിഐ വോളണ്ടിയർമാർ. കഴിഞ്ഞ മാസം കൂടാളി ബ്രാഞ്ചിന്റെ കീഴിൽ രൂപികരിച്ച എസ്ഡിപിഐ റെസ്ക്യൂ ടീം ചുരുങ്ങിയ കാലയളവിൽ തന്നെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്.

No comments