'കോവിഡ് സുരക്ഷ' ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
ദമ്മാം: ലോകത്തെയാകമാനം നിശ്ചലമാക്കിയ കോവിഡ് മഹാമാരിയിൽ നിന്നും രക്ഷ നേടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് കൈപുസ്തകവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൌദി ഘടകം. "കോവിഡ്- ആരോഗ്യ സുരക്ഷ നിർദേശങ്ങൾ" എന്ന പേരിൽ പുറത്തിറക്കുന്ന കൈപുസ്തകത്തിന്റെ ദമ്മാം ഏരിയതല വിതരണോദ്ഘാടനം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ പ്രസിഡന്റ് സിദ്ധീഖ് എടക്കാട് ദമ്മാം അൽറയാൻ പോളിക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോക്ടർ അബ്ദുൽ കരീമിന് നൽകി നിർവഹിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം കൈപുസ്തകങ്ങൾ പ്രവാസികൾക്ക് ഏറെ ഗുണകരമാവുമെന്ന് ഡോ. അബ്ദുൽ കരീം പറഞ്ഞു.
കോവിഡ് രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ലോക്‌ഡൌൺ കാലത്തെ ജീവിത രീതികൾ, അസുഖ ബാധിതനായാൽ സ്വീകരിക്കേണ്ട മാനസിക തയ്യാറെടുപ്പുകൾ തുടങ്ങിയ വിവരങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഏരിയ സെക്രട്ടറി റെനീഷ് കണ്ണൂർ, അഹമ്മദ് സൈഫുദ്ദീൻ, അഷ്‌റഫ് മേലാറ്റൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments