മഹാമാരിക്ക് പിന്നാലെ ചൈനയിൽ മറ്റൊരു വൈറസ്; 7 മരണം
ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ഉറവിടമായ ചൈനയിൽ മറ്റൊരു വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരു പ്രത്യേകതരം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ചൈനയിൽ വ്യാപിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഈ വൈറസ് ബാധ മൂലം ചൈനയിൽ ഏഴ് പേർ മരിക്കുകയും അറുപതിലധികം പേർ രോഗബാധിതരാവുകയും ചെയ്തതു.
ബുനിയ വൈറസ് ഗണത്തിൽപ്പെടുന്ന സിവിയർ ഫിവർ വിത്ത് ത്രോംബോസൈറ്റോഫീനിയ സിൻഡ്രോം (SFTS) എന്ന വൈറസാണിതെന്നു വിദഗ്ദർ പറയുന്നു. ഇതുവരെ ചൈനയിലെ രണ്ടു പ്രവിശ്യകളിൽ നിന്നായി 60 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാൻജിങ്ങിലെ ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനി, ചുമ ടങ്ങിയ ലക്ഷണങ്ങളുടെ ആശുപത്രിയിൽ പ്രവേശിച്ച ഇവർക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്‌ലെറ്റുകളുടെയും ല്യൂകോസൈറ്റിന്റെയും കുറവ് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാങ്ങിനെ ആശുപത്രിയിൽ നിന്ന് ഡിസ്റ്റാർജ് ചെയ്തു.
എന്നാൽ ഈ വൈറസ് പുതിയതായി രൂപം കൊണ്ടതല്ലെന്നും ബുനിയ വൈറസ് വിഭാഗത്തിൽപെടുന്ന ഇതിന്റെ പതോജെനുകളെ നേരത്തെ 2011ൽ വേർതിരിച്ചതാണെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ ഒരു തരം ചെള്ളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാകാനിടയുള്ള വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സർവകലാശാലയുടെ കീഴിലുള്ള ആശുപത്രിയിലെ ഡോക്ടർ ഷെങ് ജിഫാങ് പറഞ്ഞു. രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം.
എസ്‌എഫ്‌ടിഎസിന്റെ ഇൻകുബേഷൻ കാലാവധി 7 മുതൽ 14 ദിവസമാണ്. പനി, ക്ഷീണം, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
No comments