വാട്സ്ആപ്പിനെ സുരക്ഷിതമാക്കാൻ മാർഗ്ഗ നിർദേശങ്ങളുമായി കേരള പോലീസ്
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളതും ജനപ്രിയമായതുമായ സോഷ്യൽ മീഡിയ പ്ലാറ്ഫോമാണ് വാട്സാപ്പ്. സുരക്ഷ മുൻനിർത്തി തുടർച്ചയായി കൊണ്ടുവരുന്ന പുതിയ അപ്ഡേറ്റുകളും സവിശേഷതകളും വാട്സാപ്പിനെ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്നും വ്യത്യസ്തമാകുന്നുണ്ടെങ്കിലും നിരവധി സ്വകാര്യത, സുരക്ഷാ പ്രശ്നങ്ങളും ഈ ആപ്പിൽ ഒളിഞ്ഞിരിക്കുന്നു.
സുരക്ഷ സംബന്ധിച്ച പരാതികൾ ദിനേനെ വർധിച്ചു വരുന്ന സാഹചര്യത്തിൽ വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഉപഭോക്താക്കൾ പാലിക്കേണ്ട സുരക്ഷാ മുന്കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസും രംഗത്തെത്തിയിട്ടുണ്ട്. അക്കൗണ്ടുകൾ ഹാക്ക് ചെയുന്നത് ഒഴിവാക്കാനായി എല്ലാവരും ടു ഫാക്ടർ ഓതെന്റിക്കേഷൻ എന്ന ഓപ്ഷൻ ഇനേബിൾ ചെയ്യണമെന്ന് സൈബർ വിദഗ്ധരും പോലീസും മുന്നറിയിപ്പ് നൽകുന്നു.താഴെ പറയും വിധം നിങ്ങൾക് ടു ഫാക്ടർ ഓതെന്റിക്കേഷൻ ഇനേബിൾ ചെയ്യാം...
- ആദ്യം ഫോണിൽ വാട്സ്ആപ്പ് തുറക്കുക
- സെറ്റിംഗ്സിൽ ചെന്നിട്ട് അക്കൗണ്ട് ക്ലിക്ക് ചെയ്യുക.
- ഇതിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇതിലെ ഇനാബിൾ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- ആറു ഡിജിറ്റ് പിൻ സെറ്റ് ചെയ്യുക. നിങ്ങൾക്ക് ഏത് സമയത്തും മറ്റേത് ഫോണിലും അനായാസം വാട്ട്‌സ്ആപ്പ് സെറ്റ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
ആറക്ക പിൻ സെറ്റ് ചെയ്തതിനുശേഷം, നിങ്ങൾക്ക് നിങ്ങളുടെ ഇമെയിൽ വിലാസവും നൽകാം.
പിൻ നമ്പറിന്റെ കൂടെ ഇമെയിൽ കൂടി സെറ്റ് ചെയ്യുന്നത് മൂലം ഇനി ആറക്കനമ്പർ ഉപഭോകതാവ് മറന്നുപോയാലും വെരിഫിക്കേഷൻന് റീസെറ്റ് ചെയ്യുന്നതിനായി ഒരു ലിങ്ക് വാട്സ്ആപ്പ് നമ്മുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് അയച്ചു തരും, അത് വഴി പുതിയ പിൻ സെറ്റ് ചെയ്യാൻ സാദിക്കും.വാട്സ്ആപ്പ് അക്കൗണ്ടിൽ പിൻ വെരിഫിക്കേഷൻ സെറ്റ് ചെയ്തിരിക്കുന്നതിനാൽ ഹാക്കറിന് നിങ്ങളുടെ വാട്സ്ആപ്പ് അവരുടെ ഫോണിൽ സെറ്റ് ചെയ്യുന്നതിന് സാധിക്കാതെ വരുന്നു.
വാട്ട്‌സ്ആപ്പ് അക്കൗണ്ട് മറ്റൊരു മൊബൈൽ ഫോണിലേക് മാറിയെന്നും നിലവിലുള്ള മൊബൈലിൽ തുടരുന്നതിന് വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശം ലഭിക്കുമ്പോൾ മാത്രമാണ് ഉപയോക്താവ് തന്റെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുകയുള്ളൂ.
നിങ്ങൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വഴി ടു ഫാക്ടർ വെരിഫിക്കേഷൻ സ്ഥിരീകരിക്കാൻ നിങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ നിങ്ങൾ അത് ചെയ്തില്ലെന്നും പറയുന്ന ഒരു ഇമെയിൽ സന്ദേശം വാട്ട്‌സ്ആപ്പിൽ നിന്ന് ലഭിക്കുകയാണെങ്കിൽ, ആ ലിങ്കിൽ ക്ലിക്കുചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ടു ഫാക്ടർ വെരിഫിക്കേഷനു വേണ്ടി സെറ്റ് ചെയ്ത ആറക്ക പിൻ നമ്പർ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾ വാട്സാപ്പിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഇനാബിൾ ആക്കിയിട്ടുണ്ടെങ്കിൽ ഈ ആറക്ക പിൻ ഇല്ലാതെ അവസാനമായി വാട്ട്‌സ്ആപ്പ് ഉപയോഗിച്ചു ഏഴു ദിവസത്തിന് ശേഷം വീണ്ടും ഉപയോക്താവിന്റെ മൊബൈലിൽ വാട്സ്ആപ് ഉപയോഗിക്കാൻ സാധിക്കുകയില്ല.
No comments