ബെംഗളൂരുവിലെ തീവ്ര വ്യാപന മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ
ബെംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ് തീവ്ര വ്യാപന മേഖലകളിൽ സമ്പൂർണ ലോക്ഡൗൺ കർശനമാക്കാനാണ് കർണ്ണാടക സർക്കാരിന്റെ തീരുമാനം.
കെ.ആർ മാർക്കറ്റ്, വി.വി പുരം, കലാശിപാളയം തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമായിരിക്കും സമ്പൂർണ നിയന്ത്രണം. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബെംഗളൂരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടത്തും.
അതേ സമയം, കർണാടകയിൽ കോവിഡ് ചികിത്സയ്ക്കായി 518 സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് അനുമതി നൽകി.ബെംഗളൂരുവിലെ 44 സ്വകാര്യ ആശുപത്രികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.സർക്കാർ ആശുപത്രി കിടക്കകൾ നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികൾക്ക് ചികിത്സാനുമതി നൽകിയത്. സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കോവിഡ് ചികിത്സയുടെ നിരക്ക് നിശ്ചയിക്കാനും നിർദേശം നൽകിയിട്ടുണ്ട്
No comments