കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റി. ഈ മാസം 29 മുതൽ വിദുര വിദ്യാഭ്യാസ പരീക്ഷകൾ നടത്താനുളള കണ്ണൂർ സർവകലാശാലയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നു.
പരീക്ഷകൾക്കായി 64 സെന്ററുകളാണ് കണ്ണൂർ സർവ്വകലാശാല അനുവദിച്ചത്.എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരീക്ഷകൾക്കായി 48 സെന്ററുകളും വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജ്‍മെന്റ് അസോസിയേഷൻ. പരീക്ഷയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ മുഴുവൻ ഉത്തരവാദിത്വങ്ങളും സെന്ററുകളുടെ തലയിൽ കെട്ടി വെച്ചിരിക്കുകയാണെന്നായിരുന്നു അസോസിയേഷന്റെ ആരോപണം. കൂടാതെ അശാസ്ത്രീയമായി സെന്ററുകൾ അനുവദിച്ചതിനെതിരെയും വിമർശനമുണ്ട്. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഏറ്റവും അടുത്തുള്ള സെന്ററുകൾ അനുവദിക്കാതിരുന്നതിലും വ്യാപക പരാതി ഉയർന്നിരുന്നു.
No comments