Breaking News

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ച നടപടി സ്വാഗതാർഹം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്


കണ്ണൂർ: നാളെ ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച  നടപടിയെ സ്വാഗതം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്  കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്.

പരീക്ഷകൾക്ക് സെന്ററുകൾ അനുവദിച്ചതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ, വിദ്യർാത്ഥികളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി പരീക്ഷാ ഉദ്യോഗസ്ഥർക്ക്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് നിവേദനം നൽകിയിരുന്നു.തുടർന്ന്, കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക്  വീണ്ടും അവസരം ഒരുക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾക്ക് പരീക്ഷ  കൺട്രോളർ   ഉറപ്പ് നൽകി. പരീക്ഷകൾ മാറ്റിവെച്ചതിലൂടെ ഫ്രറ്റേണിറ്റിയുടെ  ഇടപെടൽ വിജയം കണ്ടുവെന്നും  വിദ്യാർത്ഥി പ്രശ്നങ്ങളിൽ എന്നും സജീവമായി ഇടപെടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ജവാദ് അമീർ ഓൺലൈൻ മീറ്റിംഗിൽ  പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ ആരിഫ മെഹബൂബ്, ശബീർ എടക്കാട്,ജില്ലാ വൈസ് പ്രസിഡന്റുമാരായ മിസ് ഹബ് ഇരിക്കൂർ, അഞ്ജു ആന്റണി, ജില്ലാ സെക്രട്ടറിമാരായ മുഹ്‌സിൻ ഇരിക്കൂർ , അർശാദ് ഉളിയിൽ ,മശ്ഹൂദ് കാടാച്ചിറ, സഫൂറ നദീർ, ശഹ്സാന സി.കെ, കണ്ണൂർ യൂണിവേഴ്സിറ്റി കൺവീനർ മുഹമ്മദ് ഫറാഷ്  എന്നിവർ  സംസാരിച്ചു.








No comments