Breaking News

സൗദിയിൽ ഇളവുകൾ നീട്ടി നൽകാൻ തീരുമാനം


റിയാദ്: സൗദി അറേബ്യയിൽ ലെവി ഇളവ് അടക്കം സർക്കാർ പ്രഖ്യാപിച്ച ഏതാനും ആനുകൂല്യങ്ങൾ  തുടരാൻ തീരുമാനം. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ തുടരാനുള്ള തീരുമാനം സൗദി ഉന്നത സഭയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയെയും നിക്ഷേപകരെയും കോവിഡ് പ്രതിസന്ധിയിൽ പിന്തുണക്കാനും പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് ഇളവുകൾ നീട്ടി നൽകുന്നത്.

സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് 'സാനിദ്' പദ്ധതി വഴി വേതനം വിതരണം ചെയ്യൽ, , റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കൽ, സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിർത്തി വെക്കുന്നത് ഒഴിവാക്കൽ, വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കൽ, കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നീട്ടി നൽകൽ, മൂല്യ വർധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കൽ, ഇഖാമ കാലാവധി അവസാനിച്ചവരുടെ ഒരു മാസത്തെ ലെവിയിൽ അനിവാര്യമെങ്കിൽ ഇളവ് അനുവദിക്കൽ എന്നിവ നീട്ടി നൽകിയ ആനുകൂല്യത്തിൽ ഉൾപെടും. ഇതു സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമങ്ങളും ഉടന്‍ അതത് വകുപ്പുകള്‍ക്ക് കൈമാറും. ഇതില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളുണ്ടാകും.

No comments