Breaking News

'വളരെ ഗുരുതരമായ സാഹചര്യം; ആർക്കും കോവിഡ് വരാം'; കണ്ണൂർ ഡിഎംഒ


 'വളരെ ഗുരുതരമായ സാഹചര്യം; ആർക്കും കോവിഡ് വരാം'; കണ്ണൂർ ഡിഎംഒ

കണ്ണൂർ: ജില്ലയിൽ ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. വ്യാഴാഴ്ച മരിച്ച എക്സൈസ് ഡ്രൈവറുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമം തുടരുകയാണെന്ന് കണ്ണൂർ ഡിഎംഒ നാരായണ നായിക്ക് പറഞ്ഞു.

രോഗം സ്ഥിരീകരച്ച പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. സുനിലിന്റെ സമ്പർക്ക പട്ടികയിൽ 25 ബന്ധുക്കളും 18 സഹപ്രവർത്തകരുമുണ്ട്. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉള്ളതായി അറിയില്ലെന്നും മരണകാരണം കോവിഡ് മാത്രമാകാനാണ് സാധ്യതയെന്നും ഡിഎംഒ പറഞ്ഞു. ആര്‍ക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കണ്ണൂർ കോർപ്പറേഷനിലെ പതിന്നാലുകാരന്റെ രോഗത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വന്നിരുന്നു.

അതേ സമയം,  സമ്പർക്കത്തിലൂടെ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ കാനത്തൂർ, പയ്യാമ്പലം, താളിക്കാവ് വാർഡുകൾ അടച്ചു. കർശന നിയന്ത്രണമാണ് നഗരത്തിലുടനീളം പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്

No comments