Breaking News

മോഷണശ്രമം ആരോപിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു

തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്.

മോഷണ ശ്രമം ആരോപിച്ചാണ് ദീപുവിനെ ആൾക്കൂട്ടം ആക്രമിച്ചതെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു. ദീപുവിന്റെ കൂടെയുണ്ടായിരുന്ന അരവിന്ദന്‍ ആശുപത്രിയിലാണ്.

മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികൾ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവർ മോഷണശ്രമം നടത്തിയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

No comments