വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖകുമാരിയെയാണ് (51) ഇന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബാലരാമപുരം സ്വദേശി അരുണിനെ(28) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വിവാഹം 2 മാസങ്ങൾക്ക് മുൻപാണ് നടന്നത്.
ഇന്ന് പുലർച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് 4 മണിക്കൂർ മുൻപ് ശാഖ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാരുടെ സംശയത്തെ തുടർന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
No comments