Breaking News

ദുരഭിമാനകൊല; താലിക്ക് മൂന്ന് മാസമേ ആയുസുണ്ടാകൂവെന്ന് ഭീഷണി, പോലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം

പാലക്കാട്: ​തേങ്കുറിശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്‍റെ ഭാര്യയെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നെന്ന് അനീഷിന്റെ അച്ഛൻ. അമ്മാവൻ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഫോൺ വാങ്ങി കൊണ്ടു പോയതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

വെളളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊല നടന്നത്. കടയിലേക്ക് പോയ അരുൺ ബൈക്കിൽ തിരിച്ചു വരുന്ന വഴി തേങ്കുറിശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപത്തുവെച്ചാണ് അനീഷിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയിൽ വലിച്ചെറിഞ്ഞ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്.

സ്‌കൂള്‍ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുമ്പാണ് വിവാഹം കഴിച്ചത് ചെയ്തത്. തുടക്കം മുതൽ ഇവരുടെ ബന്ധത്തിൽ ഹരിതയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വധഭീഷണിയെ തുടർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഒളിച്ച് കഴിയുകയായിരുന്ന അനീഷ് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കുഴൽമന്ദം പൊലീസിനെ സമീപിച്ചിരുന്നു. പതിവ് കുടുംബ വഴക്ക് എന്ന നിലയിൽ കൈകാര്യം ചെയ്തതിനാല്‍ ഈ പരാതിക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി. മൂന്നു മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു.

No comments