Breaking News

മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്

 

കണ്ണൂർ: മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്. പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐഎമ്മിലെ ടി.സജിതയെ  തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ എൽഡിഎഫ്  സ്ഥാനാർഥി ടി.സജിത 6 വോട്ടും യുഡിഎഫ്  സ്ഥാനാർഥി റീജ 5 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി റജീന ടീച്ചർ 4 വോട്ടും നേടി.

രണ്ടാം ഘട്ടത്തിൽ എസ്ഡിപിഐ തിരഞ്ഞെടുപ്പിൽ നിന്ന്  വിട്ടുനിന്നു. തുടർന്ന് എൽഡിഎഫ് അധികാരത്തിലേറി. സിപിഐഎം കണ്ണം വയൽ ബ്രാഞ്ചംഗവും, മഹിള അസോസിയേഷൻ മുഴപ്പിലങ്ങാട് വില്ലേജ് ഭാരവാഹിയുമാണ് സജിത.

പഞ്ചായത്ത് വൈസ് പ്രെസിഡന്റായി എൽഡിഎഫിലെ സി വിജേഷിനെയും തിരഞ്ഞെടുത്തു.

No comments