Breaking News

ആശ്രിത ലെവിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാൻ ശൂറാ കൗൺസിൽ നിർദ്ദേശം


റിയാദ്:സൗദിയിൽ നിലവിലുള്ള ആശ്രിത ലെവിയുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് സമഗ്രവും വിശദവുമായും സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശൂറാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് എന്‍ജിനീയര്‍ നബീഹ് അല്‍ബറാഹിം അടക്കമുള്ള അംഗങ്ങള്‍ ആശ്രിത ലെവിയുടെ  പ്രത്യാഘാതങ്ങളെ കുറിച്ച്  വിശദമായി പഠിക്കണമെന്ന് ആവശ്യപ്പെട്ടത്.

രാജ്യത്ത് ആവശ്യത്തില്‍ കൂടുതലുള്ള വിദേശ തൊഴിലാളികളുടെ സാന്നിധ്യം എന്ന പ്രശ്‌നത്തില്‍ നിന്ന് മാറി ആശ്രിത ലെവി വിവിധ മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മന്ത്രാലയം പഠിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. 

ആശ്രിത ലെവി പുനഃപരിശോദിക്കുന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. ഇതിനകം തന്നെ നിരവധി പ്രവാസികളാണ് ആശ്രിത ലെവി മൂലം കുടുംബങ്ങളെ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പറഞ്ഞയച്ചത്.

No comments