Breaking News

ജമുനാ റാണി തലശ്ശേരി നഗരസഭ ചെയർപേഴ്സണാകും


തലശ്ശേരി- തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പുന്നോൾ ഈസ്റ്റിൽനിന്ന് വിജയിച്ച കെ.എം ജമുനാ റാണിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം.

കിടഞ്ഞി യു.പി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപികയായ ജമുനാ റാണി 2010-15 കാലയളവിൽ തലശ്ശേരി നഗരസഭാംഗമായിരുന്നു. സി.പി.എം പുന്നോൾ ബ്രാഞ്ച് അംഗം കൂടിയാണിവർ. 

അതേ സമയം, പെരിങ്കളം വാർഡിൽ നിന്ന് വിജയിച്ച സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം വാഴയിൽ ശശിയയെ വൈസ്.ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

No comments