Breaking News

ടി ഒ മോഹനന്‍ കണ്ണൂര്‍ മേയറാകും


കണ്ണൂർ: അഡ്വ. ടിഒ മോഹനന്‍ കണ്ണൂര്‍ മേയറാകും. യുഡിഎഫിന് ഭരണം കിട്ടിയ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതിനാല്‍ വോട്ടെടുപ്പിലൂടെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.

മൂന്നൂ പേരെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. മോഹനനെ കൂടാതെ കെപിസിസി സെക്രട്ടറി അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍. ഇവരില്‍ നിന്നാരാളെ സമവായത്തിലൂടെ കൈമാറാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

11 പേർ മോഹനനെ പിന്തുണച്ചപ്പോൾ പികെ രാഗേഷിനെ പിന്തുണച്ചത് 9 പേരാണ്.

No comments