Breaking News

മദ്യലഹരിയിൽ വൃദ്ധമാതാവിനെ മകൻ മർദിച്ച് കൊലപെടുത്തി


തിരുവനന്തപുരം: വൃദ്ധയായ മാതാവിനെ മർദിച്ചു കൊന്ന മകൻ അറസ്റ്റിലായി. തിരുവനന്തപുരം അരുവിക്കര കാച്ചാണിയിലാണ് സംഭവം. നന്ദിനിയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ ഷിബു അറസ്റ്റിലായത്. ഈ മാസം 24ന് രാത്രിയിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തി മർദിച്ചതായി ഷിബു പൊലീസിനോട് കുറ്റസമ്മതം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മർദനമാണ് മരണകാരണമെന്ന് കണ്ടെത്തി. പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

അരുവിക്കര പൊലീസാണ് ഷിബുവിനെ അറസ്റ്റ് ചെയ്‌തത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമാണെന്നാണ് വിലയിരുത്തിയത്. എന്നാൽ അയൽക്കാരുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദിവസവും മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നയാളാണ് ഷിബു. സംഭവ ദിവസവും മദ്യപിച്ചെത്തി മാതാവ് നന്ദിനിയുമായി വഴക്കുണ്ടായി.