Breaking News

സൗദിയിൽ നിന്ന് വിദേശികൾക്ക് യാത്രനുമതി;വിലക്ക് പിൻവലിച്ചു



റിയാദ്- സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് വിമാനസര്‍വീസിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് സര്‍വീസ് നടത്താം. എന്നാല്‍ വിദേശ വിമാനങ്ങളിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ പുറത്തിറങ്ങരുതെന്നും പുറപ്പെടുന്നത് വരെ വിമാനത്തിലിരിക്കണമെന്നും അതോറിറ്റി നിര്‍ദേശം നല്‍കി. സൗദി പൗരന്മാര്‍ക്ക് രാജ്യത്തിന് പുറത്ത് പോകാനും അനുമതിയുണ്ടാവില്ല.

വകഭേദം സംഭവിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല. കഴിഞ്ഞയാഴ്ചയാണ് വിമാനങ്ങള്‍ക്ക സൌദി വിലക്ക് ഏര്‍പ്പെടുത്തിയത്. പുറത്ത് നിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.




No comments