Breaking News

സൗദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടി

റിയാദ്: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരും.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 20 മുതലാണ് സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്.
ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.

അതേസമയം സൗദിയിൽ നിന്നും വിദേശികൾക്ക് പുറത്തേക്കുള്ള വിമാന സർവ്വീസുകൾ അനുവദിച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി ഇന്നലെ അറിയിച്ചിരുന്നു. 

Source:Saudi Press Agancy

No comments