Breaking News

ജില്ലയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം


കണ്ണൂർ: ദേശീയപാത 66 ചേംബർ ഓഫ് കൊമേഴ്സ് മുതൽ താഴെ ചൊവ്വ റെയിൽവേ ഗേറ്റ് വരെയുളള ഭാഗങ്ങളിൽ റോഡ് പരിഷ്കരണം തുടരുന്നതിനാൽ ഡിസംബർ 28 മുതൽ ജനുവരി 12 വരെ ഇതുവഴിയുളള വാഹനഗതാഗതം നിയന്ത്രിക്കും. ഇന്നുമുതൽ  താഴെ പറയുന്ന രീതിയിൽ വാഹനങ്ങൾ വഴിതിരിച്ചു വിടേണ്ടതാണെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചനീയർ അറിയിച്ചു.

*കണ്ണൂരിൽ നിന്നും തലശ്ശേരി കോഴിക്കോട് മട്ടന്നൂർ കൂത്തുപറമ്പിലേക്ക് പോകേണ്ട ബസുകൾ  നിലവിലെ നാഷണൽ ഹൈവേ വഴി പോകാവുന്നത് ആണ്‌  

*തലശ്ശേരി ഭാഗത്തു നിന്നും കണ്ണൂർ,  പയ്യന്നൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ  തോട്ടടജെ ടി എസ് സിറ്റി, പ്രഭാത് ജംഗ്ഷൻ വഴി ടൗണിൽ പ്രവേശിക്കുകയും തുടർന്ന് പയ്യന്നൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ പ്രഭാത് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു ചാലാട് ഗെറ്റ്‌, വളപട്ടണം, വഴി നാഷണൽ ഹൈവെയിലേക്ക് പ്രവേശിക്കേണ്ടതാണ്. 

*തളിപ്പറമ്പ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക്‌ പോകേണ്ട ചരക്ക് വാഹനങ്ങൾ വളപ്പട്ടണം പഴയടോൾ പ്ലാസ കാട്ടമ്പള്ളി പാലം വഴി മയ്യിൽ ചാലോട് വഴി പോകേണ്ടതാണ്. 

*മട്ടന്നൂരിൽ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങൾ   മുണ്ടയാട് സ്റ്റേഡിയം കെ എസ് ഇ ബി റോഡ് വഴി കക്കാട് തെക്കീ ബസാറു വഴി പോകേണ്ടതാണ്. 

*കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് വരേണ്ട വരേണ്ട വാഹനങ്ങൾ തോട്ടട ജെ ടി എസ് സിറ്റി പ്രഭാത് വഴി നഗരത്തിന്റെ ഉള്ളിൽ പ്രവേശിക്കാവുന്നതാണ്.



No comments