കണ്ണൂരിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം;പരിക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു
![]() |
Facebook Image |
ഇന്നലെ 4.30നാണ് എടാട്ട് ഫയർ വർക്സിൽ മരുന്ന് അരച്ചെടുക്കുന്ന കെട്ടിടത്തിൽ പൊട്ടിത്തെറിയുണ്ടായത്. വൻ സ്ഫോടന ശബ്ദം കേട്ട് പരിസരവാസികൾ ഓടി എത്തുമ്പോൾ കെട്ടിടം പൂർണമായും നിലംപൊത്തിയിരുന്നു. സ്‌ഫോടനത്തില്‍ തൊഴിലാളിയായ എടാട്ടെ കട്ടച്ചേരിയില്‍ കമലാക്ഷി (48) യുടെ തലയില്‍ ഷീറ്റ് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
എടാട്ടെ പി.വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമാണശാല.
No comments