Breaking News

വൈറൽ വീഡിയോ: അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

Facebook Image 
തിരുവനന്തപുരം: വർക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മർദ്ദിച്ച മകനെ  അറസ്റ്റ് ചെയ്തു.  ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടിൽ റസാഖിനെയാണ് അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം പത്താം തീയതി നടന്ന  സംഭവത്തിന്റെ  ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍  പ്രചരിച്ചതോടെ മകനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം  കേസെടുക്കുകയായിരുന്നു.

അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. മർദ്ദനം സഹോദരി ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്.

സ്ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ മകനെതിരെ പരാതിയില്ലെന്ന നിലപാടിലാണ് അമ്മ. മാതാവ് മൊഴി നൽകിയില്ലെങ്കിൽ പൊലീസ് സ്വമേധയാ കേസെടുക്കും.

No comments